സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു.

08:39 am 5/5/2017


മൊഗാദിഷു: സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അബാസ് അബ്ദുള്ളാഹി ഷെയ്ഖിനു നേരെയാണ് സുരക്ഷാസേന അബദ്ധത്തിൽ വെടിയുതിർത്തത്.

പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപത്തുവച്ച് ഭീകരരുടെ വാഹനമെന്നു തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അബാസിന്‍റെ അംഗരക്ഷകർ തിരിച്ച് വെടിയുതിർത്തു.

സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബാസ് അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. അഭയാർഥി ക്യാന്പിലാണ് അദ്ദേഹം വളർന്നിരുന്നത്.