വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ

12:33 pm 5/5/2017

കരാക്കസ്: വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ. 750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലൻ കോടതിയാണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.

കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിനെതിരെയുള്ള വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.