12:39 pm 5/5/2017
ന്യൂഡൽഹി: ഒരു ഇന്ത്യൻ സൈനികെൻറ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി കമ്പനിയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്താന് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ മടിച്ചു നില്‍ക്കാതെ പകരം വീട്ടണം. ഇക്കാര്യത്തില്‍ ഇസ്രായേലിനെ നാം മാതൃകയാക്കണമെന്നും രാംദേവ് പറഞ്ഞു. വില അൽപം കൂടിയാലും സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും രാംദേവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയന്ത്രണ രേഖക്ക് സമീപം നടന്ന ആക്രമണത്തില്‍ പാക് സൈന്യം രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തത്. എന്നാൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികെൻറ തലയറുത്തിട്ടില്ലെന്നും പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്നുമാണ് പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വിറ്ററിലൂടെ അറിയിച്ചത്.