സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ.

07:49 pm 5/5/2017


ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. കേ​സി​ൽ ത​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ നീ​തി ല​ഭി​ച്ചെ​ന്ന് നി​ർ​ഭ​യ​യു​ടെ അ​മ്മ പ്ര​തി​ക​രി​ച്ചു. സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ട്. എ​ല്ലാ​വ​ർ​ക്കും നീ​തി ല​ഭി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ൻ, വി​ന​യ് ശ​ർ​മ, മു​കേ​ഷ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വ​ച്ച​ത്. ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് പ്ര​തി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ഷ്ഠൂ​ര​വും ക്രൂ​ര​വു​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി​ക​ൾ ചെ​യ്ത​തെ​ന്നും അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​യി പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് വി​ധി​ച്ച ശി​ക്ഷ ശ​രി​വ​യ്ക്കു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2013 സെ​പ്റ്റം​ബ​ർ 11-നാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.