ന്യൂയോര്‍ക്കില്‍ ദിവ്യകാരുണസ്വികരണം മെയ് 20-ന് ശനിയാഴ്ച

08:10 am 6/5/2017

– സാബു തടിപ്പുഴ

ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്കാ ഫൊറാന പള്ളിയില്‍ മെയ് മാസം ഇരുപതാം തിയതി ശനിയാഴ്ച ഇച്ഛകഴിഞ്ഞു മൂന്ന് മണിക്ക് ദിവ്യകാരുണസ്വികരണം ആരംഭിക്കുന്നു .ജെറിന്‍ ജയ്‌മോന്‍ ചേരുവന്‍കലയില്‍ ,ജോസഫ് ജെയിംസ് കരിപ്പറമ്പില്‍ ,ജോസഫ് സാനു ആലപ്പാട്ട് ,നിഖില്‍ മാത്യു തെക്കേവട്ടത്തറ ,സാറാ പ്രിന്‍സ് കോരകുടിലില്‍ ,സെറീന സാബു തെക്കേവട്ടത്തറ ,അലീന ചാക്കോ പുത്തന്‍പുരയില്‍ എന്നി കുട്ടികളാണ് ഈവര്‍ഷം ആദ്യകുര്‍ബാന സ്വികരിക്കുന്നുന്നത് .

അന്നേ ദിവസത്തെ തിരുകര്‍മ്മങ്ങള്‍ക്ക് റോക്‌ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് ആദോപ്പള്ളി നേതൃത്വം നല്‍കുന്നു .കുട്ടികളുടെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ഒരുക്കുകയും ചെയ്തത് ലിസി വട്ടക്കളം ,അനി നെടുംതുരുത്തിയുമാണ് . കുട്ടികളുടെ ദിവ്യകാരുണ്യസ്വികരത്തില്‍ പങ്കെടുക്കാനും കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ഏവരെയും പള്ളിക്കാര്യത്തില്‍ നിന്നും വികാരി ഫാദര്‍ ജോസ് തറക്കല്‍ ക്ഷണിക്കുന്നു .