06:22 pm 7/5/2017
ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ് ബാഹുബലിക്ക് ലഭിച്ചിരിക്കുന്നത്. 1000 കോടി രൂപയാണ് റിലീസ് ചെയ്ത് 10 ദിവസത്തിന് ശേഷം ബാഹുബലിയുടെ കളക്ഷൻ. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. 792 കോടി രൂപയായിരുന്നു പി.കെയുടെ കളക്ഷൻ റെക്കോർഡ്. ബാഹുബലിയുടെ വൻ വിജയം സംവിധായകൻ രാജമൗലിക്ക് സമർപ്പിക്കുന്നതായി നായകൻ പ്രഭാസ് ഫേസ്ബുക്കിൽ കുറിച്ചു.
അതിവേഗത്തിൽ 100 കോടി ശേഖരിച്ച ചിത്രം ഏറ്റവും കൂടുതൽ തിേയറ്റർ റിലീസ് എന്നിങ്ങനെ മറ്റ് നിരവധി റെക്കോർഡുകളും ബാഹുബലി മറികടന്നിരുന്നു.