നോര്‍ത്ത് അമേരിക്ക അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫാമിലി കോണ്‍ഫറന്‍സ്

12:10 pm 8/5/2017

– മാത്യു വൈരമണ്‍


ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 21-മത് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ ഡാളസിലുള്ള ഹാംട്ണ്‍ ഇന്‍ & സ്യൂട്‌സ്, മസ്കീറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തുന്നതാണ്. വെളിപാട് പുസ്തകം 21:5-നെ അടിസ്ഥാനമാക്കി “കണ്ടാലും ഞാന്‍ സകലും പുതുതാക്കുന്നു’ എന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ ചിന്താവിഷയം.

പുതിയ സൃഷ്ടി, പുതിയ തലമുറ, പുതിയ രാജ്യം എന്നീ മൂന്നു വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗകര്‍ സാംസാരിക്കുന്നതാണ്. റവ. പ്രഭ തങ്കച്ചന്‍ കുവൈറ്റ്, പാസ്റ്റര്‍ രവി മണി ഇന്ത്യ, പാസ്റ്റര്‍ ജോഷ്വാ ജോണ്‍സ് ഒക്കലഹോമ, റവ മൈക്ക് ഡസ്‌നേ, റവ. ജോനാഥന്‍ പൊക്ക്‌ളൂഡ എന്നിവരാണ് മുഖ്യ പ്രഭാഷകര്‍. പ്രസിദ്ധ സംഗീതജ്ഞനായ ക്രിസ്ത്യന്‍ കൂവാസ് (ദി വോയ്‌സ് സിംഗര്‍) നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.AGIFNA.com-ല്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

പാസ്റ്റര്‍ കെ.സി. ജോണ്‍ (കണ്‍വീനര്‍) 214 404 0862, പാസ്റ്റര്‍ മാത്യു ഫിലിപ്പ് (ജോയിന്റ് കണ്‍വീനര്‍), കൊച്ചുമ്മന്‍ വര്‍ഗീസ് (സെക്രട്ടറി) 281 782 0271, രാജന്‍ ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), ജേക്കബ് കൊച്ചുമ്മന്‍ (ട്രഷറര്‍), പാസ്റ്റര്‍ അഷീഷ് മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ചര്‍ച്ചുകളുടേയും അംഗങ്ങളുടേയും സാമ്പത്തിക സഹായവും, പ്രാര്‍ത്ഥനയും സഹകരണവും കോണ്‍ഫറന്‍സില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.