അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ റഷ്യൻ അമേരിക്കൻ നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.

08:33 am 9/5/2017

വാഷിംഗ്ടൺ: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ. ചൊവ്വാഴ്ചയാണ് ലവോർവിന്‍റെ അമേരിക്കൻ സന്ദർശനം ആരംഭിക്കുന്നത്. മുൻ നിശ്ചിയിച്ച പ്രകാരമാണ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.