പാരീസ്: തിങ്കഴാഴ്ച രാത്രി പ്രാദേശിക സമയം 11ഓടെയാണ് ഭീഷണി സംബന്ധി വിവരം സുരക്ഷാ ഉദ്യേഗസ്ഥർക്കു ലഭിച്ചത്. പിന്നാലെ സമീപത്തെ റെയിൽവേ സ്റ്റേഷനിലുൾപ്പെടെ സുരക്ഷ ശക്തമാക്കുകയായിരുന്നു. മൂന്നു പേരടങ്ങുന്ന സംഘമാണ് ഭീകരാക്രമണ ഭീഷണി മുഴക്കിയതെന്നാണ് വിവരം. എന്നാൽ ഇവരെ കണ്ടെത്താനായില്ല . ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് ഐഎസ് ഭീകരർ പാരീസിൽ എത്തിയിട്ടുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരം ലഭിച്ചയുടൻ സ്റ്റേഷനിലെ ട്രെയിനുകളിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണ് പോലീസ് സംഘം ട്രെയിനിനുള്ളിലും സ്റ്റേഷനിലും പരിശോധന നടത്തിയത്.