കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി.

12:22 pm 9/5/2017

ന്യൂഡൽഹി: ബാങ്കുകൾ നൽകിയ ഹർജിയിലാണ് നടപടി. ശിക്ഷ ജൂലൈ പത്തിന് തീരുമാനിക്കും. ജൂലൈ പത്തിന് മല്യ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.