ഫ്രാന്‍സില്‍ സ്ലിം ബ്യൂട്ടി പെണ്‍കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

08:08 am 10/5/2017

– ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്-പാരിസ്: സാധാരണ സ്ലിം ബ്യൂട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളാണ് ലോകത്തില്‍ ഭൂരിഭാഗവും. സിനിമാ താരങ്ങളെയും കായിക മേഖലകളിലെ സുന്ദരികളെയും കണ്ട ാണ് മിക്ക പെണ്‍കുട്ടികളും മെലിയാനുള്ള സൂത്രപ്പണികള്‍ ചെയ്യുന്നത്. ഇവരില്‍ പലരും ലക്ഷ്യം വയ്ക്കുന്നത് മോഡലിംഗ് രംഗമാണ്.

എന്നാല്‍, അപ്രതീക്ഷിതമായ ഒരു തീരുമാനം കൈക്കൊണ്ട ിരിക്കുകയാണ് ഫ്രാന്‍സ്. അപകടകരമായ രീതിയില്‍ മെലിഞ്ഞ മോഡലുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അധിക|തര്‍. ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് രൂക്ഷമായതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നടപടി.

മതിയായ ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത മോഡലുകള്‍ക്ക് റാംപില്‍ എത്താന്‍ സാധിക്കാത്ത വിധമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശരീരഭാരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മോഡലുകള്‍ക്ക് ഇനി ഫ്രാന്‍സില്‍ നിര്‍ബഗ്നമാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ നിയമം ലംഘിക്കുന്നവര്‍ക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇറ്റലി, സ്‌പെയിന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലും നേരത്തെ ഭാരക്കുറവുള്ള മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.