അനുവാദമില്ലാതെ എവറ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​നൊ​രു​ങ്ങി​യ പ​ർ​വ​താ​രോ​ഹ​ക​ൻ പി​ടി​യി​ൽ.

08:26 am 10/5/2017

കാoമണ്ടു : ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നാ​യ റ​യാ​ൻ ഷീ​ൻ ഡാ​വി​യാ​ണ് പി​ടി​യി​ലാ​യ​ത്. 8848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള എ​വ​റ​സ്റ്റി​ന്‍റെ ബേ​സ് ക്യാ​ന്പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ന്ന​തും പി​ടി​യി​ലാ​കു​ന്ന​തും. ഈ​സ​മ​യം 6400 മീ​റ്റ​ർ (21000 അ​ടി) ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഡാ​വി.

നേ​പ്പാ​ൾ വ​ഴി​യാ​ണ് ഡാ​വി എ​വ​റ​സ്റ്റ് ക​യ​റി​ത്തു​ട​ങ്ങി​യ​ത്. എ​വ​റ​സ്റ്റി​ലേ​ക്ക് പോ​കു​ന്ന​വ​ർ സ​ഹാ​യ​ത്തി​ന് പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ഷെ​ർ​പ്പ​യെ​യും കൂ​ട്ടാ​റു​ണ്ട്. കൂ​ടാ​തെ, വി​ദേ​ശി​ക​ൾ മ​ല ക​യ​റു​ന്ന​തി​ന് 11000 ഡോ​ള​ർ അ​ട​ച്ച് പാ​സും അ​നു​മ​തി​യും വാ​ങ്ങ​ണം. ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഡാ​വി​യു​ടെ മ​ല​ക​യ​റ്റം.