06:50 pm 10/5/2017
തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇവർ ആരോപിക്കുന്നത്.
വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
ബീനക്ക് പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ് ചന്ദ്രനെ സെന്‍കുമാര്‍ നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിക്കുകയായിരുന്നു.

