ഫൊക്കാന കേരളാ കണ്‍വെന്‍ഷന് മുന്‍ പ്രസിഡന്റുമാരുടെ ആശംസകള്‍

07:09 pm 11/5/2017

– ശ്രീകുമാര്‍ ഉണ്ണിത്താന്‍


ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഫൊക്കാനയുടെ കേരളാകണ്‍വെന്‍ന് മുന്‍ പ്രസിഡന്റുംന്മാരുടെ ആശംസകള്‍. അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2017 കേരളാകണ്‍വെന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ് . ഈ അവസരത്തില്‍ മുന്‍ കാലങ്ങളില്‍ ഫൊക്കാനയെ നയിച്ചിട്ടുള ഡോ. അനിരുദ്ധന്‍, പാര്‍ഥസാരഥി പിള്ള, മന്മഥന്‍ നായര്‍, കമാണ്ടര്‍ ജോര്‍ജ് കോരത്ത്, പോള്‍ കറുകപ്പള്ളില്‍,ജി .കെ . പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ എല്ലാ വിധ ആശംസകള്‍ അറിയിച്ചു. കേരള കണ്‍വന്‍ഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള ഒരു വേദി ആകും എന്നതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.

ലോക മലയാളികള്‍ക്ക് ആവേശവും പ്രചോദനവുമായ സംഘടന അതിന്റെ ചരിത്ര വഴികളില്‍ മാറ്റത്തിന് നാന്ദി കുറിക്കുകയാണ് .അതിനു ഫൊക്കാനായുടെ പുതിയ കമ്മിറ്റി നടത്തുന്ന കേരളാ പ്രവേശം ആണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2017 . ഫൊക്കാന 1983 ല്‍ നിലവില വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എന്നതിനപ്പുറത്തു കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി അര്‍ഹിക്കുന്ന സഹായം എത്തിക്കുക എന്നാ വലിയ ലക്ഷ്യം കൂടി ഉണ്ടായിരുന്നു .ഒരു പക്ഷെ അന്ന് മുതല്‍ ഇന്നുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല .പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ ഫൊക്കാന നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. ഈ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ട് പോകുന്നതില്‍ മുന്‍ പ്രസിഡന്റുംന്മാര്‍ സന്തോഷം രേഖപ്പെടുത്തി.

കേവലം ഫൊക്കാനയുടെ വിജയത്തിനു വേണ്ടി മാത്രമല്ല ഈ കണ്‍വെന്‍ഷന്‍ .വരുംകാലങ്ങളില്‍ ഉള്ള ഫൊക്കാനയുടെ ഭാവി പരിപാടികളെ കളെ ഒരു ചരടില്‍ കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ആലപ്പുഴ കണ്‍വെന്‍ഷന്‍ . നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കണ്‍വന്‍ഷന്‍ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്‍ , അവശ്യംവേണ്ട പരിഹാരങ്ങളും കൂടുതല്‍ ചര്‍ച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. എല്ലാ അമേരിക്കാന്‍ മലയാളികള്‍ക്കും മെയ് 27 ന് ആലപ്പുഴയിലേക്കു സ്വാഗതം .