പമ്പയുടെ വൈറ്റ്ഹൗസ് സന്ദര്‍ശനം അവിസ്മരണീയമായി

07:55 am 12/5/2017

– ജോര്‍ജ്ജ് ഓലിക്കല്‍


ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും അടങ്ങിയ അമ്പത് പേരുടെ സംഘം ഏപ്രില്‍ 29 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗികവസതിയായ വാഷിംങ്ടണ്‍ ഡി. സിയിലുള്ള വൈറ്റ് ഹൗസ് സന്ദര്‍ശിച്ചു.

സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ മൂന്ന് മാസം മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ അമ്പത് പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ്ഹൗസില്‍ നിന്ന് അയക്കുന്ന ഈ-മെയില്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് അതില്‍ രജിസ്റ്റര്‍ ചെയ്യണം, രണ്ട് ദിവസത്തേയ്ക്കു മാത്രം ഓപ്പണ്‍ ചെയ്യുന്ന ലിങ്കാണിത്.

രജിസ്റ്റര്‍ചെയ്തുകഴിഞ്ഞ് വീണ്ടും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രണ്ടാഴ്ച മുമ്പ് മാത്രമെ ലഭിക്കുകയുള്ളു വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണിത്. വൈറ്റ്ഹൗസ് സന്ദര്‍ശകര്‍ക്കുള്ള ഗേറ്റിലെത്തിയാല്‍ അകത്തുകടക്കാന്‍ മുന്ന് ചെക്ക് പോയന്റുകളില്‍ നിന്ന് ക്ലീയര്‍ന്‍സ് ലഭിക്കണം.

പമ്പയുടെ ഗ്രൂപ്പിന് ലഭിച്ച സമയം ഏപ്രില്‍ 29 ശനിയാഴ്ച രാവിലെ 7:30-നായിരുന്നു. വെളുപ്പിന് 4:30-ë് പുറപ്പെട്ട് ഏഴരയോടെ പ്രധാന ഗേറ്റിലെത്തി സെക്യൂരിറ്റി ചെക്കപ്പുകള്‍ കഴിഞ്ഞ് അകത്തുകയറി. ഒരുമണിക്കുര്‍ ദൈര്‍ഘ്യമുള്ള സെല്‍ഫ് ഗൈഡഡ് ടൂറാണിത്. വലിയ അത്ഭുതകാഴ്ചകളൊന്നും കാണാന്‍ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും
ശക്തനായ ഭരണാധികാരിയുടെ ഭരണസിരാകേന്ദ്രം സന്ദര്‍ശിച്ച സംതൃപ്തിയോടെ തിരികെ പോരാം. 2016-ല്‍ ഇതുപോലുള്ള ഒരുടൂര്‍ പമ്പ സംഘടിപ്പിച്ചിരുന്നു.

ഏപ്രിലില്‍ സംഘടിപ്പിച്ച ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഈ വര്‍ഷം സെപ്തംബറില്‍ വീണ്ടും പമ്പയുടെ നേതൃത്വത്തില്‍ മറ്റൊരു ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. ആദ്യംരജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേര്‍ക്കായിരിക്കും അവസരമുണ്ടാകുക.

പമ്പ പ്രസിഡന്റ് അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ സുധ കര്‍ത്ത, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവരാണ് ടൂര്‍ കോഡിനേറ്റ ്‌ചെയ്തത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും കുടുംബവു ംവൈറ്റ്ഹൗസ് ടൂറിനെത്തിയിരുന്നു.

സെപ്തംബറില്‍ സംഘടിപ്പിക്കുന്ന വൈറ്റ്ഹൗസ്ടൂറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: അലക്‌സ് തോമസ് പ്രസിഡന്റ്: 215 850 5268, ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527