11:55 am 12/5/2017
ശ്രീനഗർ: വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.