എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

02:33 pm 14/5/2017

വാ​ഷിം​ഗ്ട​ണ്‍: പു​തി​യ എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വി​ർ​ജി​നി​യ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​കും മു​ന്പാ​യി​രു​ന്നു ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പുതിയ എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ഡ​യ​റ​ക്ട​റായി പരിഗണിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​ന്ന വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്പ് ട്രംപ് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​​​പ്പ​​​ബ്ളി​​​ക്ക​​​ന്മാ​​​രും ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും ജെ​​​യിം​​​സ് കോ​​​മി​​​യിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ​​​ഫ്ബി​​​ഐ മേ​​​ധാ​​​വി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ട്രംപ് മാറ്റിയത്. ഡി​​​സ്മി​​​സ് ചെ​​​യ്യ​​​പ്പെ​​​ട്ട ജെ​​​യിം​​​സ് കോ​​​മി​​​ക്കു പ​​​ക​​​രം എ​​​ഫ്ബി​​​ഐ​​​യു​​​ടെ ആ​​​ക്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ആ​​​ൻ​​​ഡ്രൂ മ​​​ക്കാ​​​ബെ ഉൾപ്പെടെ 11 പേരാണ് ഡ​യ​റ​ക്ട​റായി പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളതെന്ന് പേരു വെളിപ്പെടുത്താത്ത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.