31 കോടി ആഗോള കളക്ഷൻ നേടി ദംഗൽ ബാഹുബലി 2വിന് അടുത്തെത്തി.

02:45 pm 14/5/2017

ഇന്ത്യൻ ബോക്സ് ഒാഫീസിൽ റെക്കോഡ് തിരുത്തിയ ചിത്രമാണ് ആമിർഖാന്‍റെ ദംഗൽ. മെയ് അഞ്ചിന് ചൈനയിൽ റിലീസ് ആയ ചിത്രം ഇതുവരെ 187.42 കോടി കളക്ഷൻ നേടി. 744 കോടിയായിരുന്നു ചൈനാ റിലീസിന് മുമ്പ് ദംഗലിന്റെ ആഗോളകലക്ഷൻ. ഇതോടെ 931 കോടി ആഗോള കളക്ഷൻ നേടി ദംഗൽ ബാഹുബലി 2വിന് അടുത്തെത്തി. ഇന്ത്യൻ ബോക്സ്ഓഫീസിൽ ആയിരം കോടി കടക്കുന്ന ആദ്യചിത്രമെന്ന റെക്കോർഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു.

ദംഗല്‍ റിലീസിന് അഞ്ച് മാസത്തിനിപ്പുറമാണ് ആയിരം കോടി ക്ലബ്ബില്‍ പ്രവേശിക്കാനിരിക്കുന്നത്. ചൈനയിൽ ചിത്രത്തിന് കിട്ടിയ വമ്പൻ സ്വീകാര്യതയാണ് റെക്കോർഡ് നേട്ടത്തിന് കാരണമായത്. തായ്​വാന്‍ റിലീസിലൂടെ 20 കോടി ഗ്രോസ് ചിത്രം സ്വന്തമാക്കിയിരുന്നു. ആമിറിന്‍റെ മുൻ ചിത്രം പി.കെയും ചൈനയിൽ റിലീസ് ചെയ്തിരുന്നു. പി. കെ ചൈനയിൽ നൂറുകോടിയാണ് വാരിയത്. ദംഗൽ റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.