കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയില്‍ ക്‌നാനായ കാദോഷ്

07:22 pm 15/5/2017

ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയില്‍ അജപാലന മേഖലയില്‍ യുവജനങ്ങളെ മുമ്പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ക്‌നാനായ കാദോഷ് 2017-18, നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും ജീസസ് യൂത്ത് ആത്മീയ ഉപദേഷ്ടാവുമായ മാര്‍ അബ്രഹാം വിരുത്തിക്കുളങ്ങര ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന പ്രസിഡന്റ് അഖില്‍ തോമസ് പുളിവേലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ കാദോഷ് പ്രോഗ്രാമില്‍ കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലയിന്‍ ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ സ്വാഗതം പറയുകയും ചുങ്കം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ യുവജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. നാനൂറോളം യുവജനങ്ങള്‍ പങ്കെടുത്ത ക്‌നാനായ കാദോഷ് അഖില്‍ ജോസഫ് കൊച്ചേരിയിലിന്റെ നന്ദിയോടെ അവസാനിച്ചു.