വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു.

07:41 am 16/5/2017

ഷാദോൾ: മധ്യപ്രദേശിലെ ഷാദോൾ ജില്ലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം. മരിച്ചവരിൽ മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉൾപ്പെടുന്നു. വാരണാസിയിൽനിന്നു ഛത്തീസ്ഗഡിലെ കോണ്‍ഡഗാവിലേക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.