ഫിരോജ്പൂർ: രഹസ്യ വിവരത്തെ തുടർന്ന് ബിഎസ്എഫും പഞ്ചാബ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറു കിലോ ഹെറോയിനാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ പഞ്ചാബിൽ 76.67 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.