ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് കോണ്‍ഫറന്‍സ് സ്‌പോണ്‍സര്‍മാരായി പ്രമുഖര്‍ രംഗത്ത്

07:00 am 19/5/2017

– ടാജ് മാത്യു

ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സിന് അരങ്ങൊരുങ്ങുമ്പോള്‍ സ്പൊണ്‍സര്‍ഷിപ്പ് സൗഹൃദത്തിന്റെ ആവര്‍ത്തനമൊരുക്കുകയാണ് കാര്‍ഷിക ശാസ്ത്രജ്ഞനാ യ ഡോ. മാണി സ്കറിയയും നടനും കവിയും സാഹിത്യകാരനും സര്‍വോപരി മാധ്യമ സ് നേഹിയുമായ തമ്പി ആന്റണിയും.

ന്യൂജേഴ്സിയില്‍ 2013 ല്‍ നടന്ന നാലാാമത് പ്രസ്ക്ലബ്ബ് കോണ്‍ഫറന്‍സിന്റെ സ്പൊണ്‍സറായിരുന്നു തമ്പി ആന്റണി. ഡോ. മാണി 2015 ല്‍ നടന്ന ആറാമത് കോണ്‍ഫറന്‍സിന്റെയും സാമ്പത്തിക സഹായകനായി. ഇവര്‍ക്കൊപ്പം കെ.എച്ച്. എന്‍.എ (കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) അരിസോണ പ്രസിഡന്റ് ഡോ. സ തീഷ് അമ്പാടിയും സ്പൊണ്‍സര്‍ഷിപ്പുമായി രംഗത്തുണ്ട്.

അമേരിക്കയിലെ മലയാള മാധ്യമങ്ങളും അവരുടെ കേന്ദ്ര സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബും നല്‍കുന്ന തുറന്ന പിന്തുണക്ക് സൗഹൃദത്തില്‍ ചാലിച്ച മറുപടിക്കുറിപ്പായി ഇവ രുടെ സ്പൊണ്‍സര്‍ഷിപ്പിനെ കണക്കാക്കാം. കോട്ടയം സ്വദേശിയും ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി മുന്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ, മാണി സ്കറിയ ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനാണ്. നൂതന സാങ്കേതിക വിദ്യകളിലൂടെ സിട്രസ് (ഓറഞ്ച്, നാരകം വര്‍ഗത്തിലുളളവ) ഉല്‍പാദന ത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കു കയും ചെയ്തിട്ടുണ്ട് ഡോ. മാണി സ്കറിയ. കോട്ടയം ബസേലിയോസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നി വിടങ്ങളില്‍ നിന്നും ബിരുദ ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോ. മാണി സ് കറിയ അമേരിക്കയിലെ പ്രശസ്തമായ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പി.എച്ച്. ഡി നേടിയത്.

യു.എസ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിലും ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിലും, ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയിലും പ്രവര്‍ത്തി ച്ചിട്ടുളള ഡോ. മാണി സിട്രസ് ഉല്‍പ്പാദനത്തിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2013 ല്‍ റിട്ടയര്‍ ചെയ്തെങ്കിലും ടെക്സ സ് അഗ്രിക്കള്‍ച്ചറല്‍ കമ്മിറ്റി ഉപദേഷ്ടാവായും കോളജ് ഓഫ് സയന്‍സ് അഡ്വൈസറാ യും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിലെന്നല്ല മുഖ്യധാരാ മലയാളി സമൂഹത്തില്‍ പോലും പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് തമ്പി ആന്റണി.

ഇതിനകം മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുളള തമ്പി ആന്റണിയെ തിരശീലയില്‍ എപ്പോഴെങ്കി ലും കണ്ടിട്ടില്ലാത്ത മലയാളി ഉണ്ടാകാനിടയില്ല. സഹോദരനും സിനിമാ നടനുമായ ബാബു ആന്റണിക്കൊപ്പം 1995 ല്‍ അറേബ്യ എന്ന ചിത്രത്തിലാണ് തമ്പി ആന്റണി ആദ്യം വേഷമിട്ടതെങ്കിലും ആദ്യ അംഗീകരാം നേടിയെ ത്തുന്നത് ബിയോണ്ട് ദി സോള്‍ എന്ന ഇംഗ്ലീഷ് സിനിമയിലെ അഭിനയത്തിനാണ്. ആ ചി ത്രത്തില്‍ ആചാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമ്പി ആന്റണിയുടെ പ്രകടനത്തെ വിദേശി ആസ്വാദകര്‍ അപ്പാടെ സ്വീകരിക്കുകയുണ്ടായി. ഹോണലുല ഫിലിം ഫെസ്റ്റിവ ലില്‍ മികച്ച നടനുളള പുരസ്കാരവും അദ്ദേഹം നേടി. കവിയും കഥാകാരനുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഡി.സി ബുക്സ് അടക്കമുളള വന്‍ പ്രസിദ്ധീകരണ ശാലകളാണ് പ്രസിദ്ധീകരിച്ചിട്ടുളളത്. കവതി സമാഹാരങ്ങള്‍ (ഡി. സി ബുക്സ്), മലചവിട്ടുന്ന ദൈവങ്ങള്‍, നാടക സമാഹാരങ്ങള്‍ (ഒലീവ് ബുക്സ്), ഇടിച്ച ക്കപ്ലാമൂട് പോലിസ് സ്റ്റേഷന്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഭൂതത്താന്‍ കുന്ന് എന്ന നോവലും എഴുതിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ അവാര്‍ഡ് നേടിയ പാപ്പിലിയോ ബുദ്ധ അടക്കം കല്‍ക്കട്ട ന്യൂസ്, ജാ നകി, സുഫി പറഞ്ഞ കഥ, മെയ്ഡ് ഇന്‍ യു.എസ്.എ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാ വുമാണ് തമ്പി ആന്റണി. ഡല്‍ഹി ഐ.ഐ.ടിയില്‍ പഠനം നടത്തിയ ഡോ. സതീഷ് അമ്പാടി ബാംഗ്ളൂരില്‍ ഐ. എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്നു.

സ്കോളര്‍ഷിപ്പ് നേടി ജപ്പാനില്‍ ഉപരി പഠനത്തി നു പോയ അദ്ദേഹം 1992 ലാണ് അമേരിക്കയിലെത്തുന്നത്. ഒഹായോവിലെ റൈറ്റ് പാറ്റേ ഴ്സണ്‍ എയര്‍ഫോഴ്സ് ബേസില്‍ ജോലി ആരംഭിച്ച അദ്ദേഹം 1995 ല്‍ അരിസോണയി ലെത്തി. ഇപ്പോള്‍ റെയ്തോണ്‍ എന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിരോധ സംബ ന്ധമായ കാര്യങ്ങളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. അരിസോണയിലെ സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ സജീവമായ ഡോ. അമ്പാടി അ രിസോണ ഹിന്ദു ടെമ്പിള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴസ് അംഗമായിരുന്നു. ഫിനിക്സ് ഇ ന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ചു. ഒരു മലയാളി രണ്ടുതവണ അസോസിയേഷന്‍ പ്രസിഡന്റാവുന്നത് അതാദ്യമായിരുന്നു.

ഡോ. സതീഷ് അമ്പാടി പ്രസിഡന്റായ കെ.എച്ച്.എന്‍.എ അരിസോണ ചാപ്റ്റര്‍ ഈ വ രുന്ന ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ അരങ്ങേറുന്ന ഒമ്പതാമത് നാഷണല്‍ കണ്‍ വന്‍ഷന്‍ വിജയിപ്പിക്കുവാനുളള ശ്രമത്തിലാണ്. അമേരിക്കയുടെ പടിഞ്ഞാറന്‍ നഗരത്തില്‍ കെ.എച്ച്.എന്‍.എയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തണമെന്നാണ് ഡോ. സതീഷിന്റെ ആഗ്രഹം. ബ്രഹ്മാവ്, വിഷ്ണു, രാമ ക്ഷേത്രങ്ങളുളള അരിസോണയാണ് ഹിന്ദു കണ്‍വ ന്‍ഷന് ഏറ്റവും യോജ്യമായ സ്ഥലമെന്ന് ഡോ. സതീഷ് വിലയിരുത്തുന്നു.