കുൽഗാം: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു. ദക്ഷിണ കാഷ്മീരിലെ കുൽഗാമിലാണ് വിദ്യാർഥികളും സൈന്യവും ഏറ്റുമുട്ടിയത്. പരിക്കേറ്റവരിൽ നാലു പെണ്‍കുട്ടികളും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. പെല്ലറ്റ് വെടിയേറ്റ രണ്ടു പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്കു മാറ്റി.
കുൽഗാം ഡിഗ്രി കോളജിലെ വിദ്യാർഥികളാണ് സൈന്യത്തിനു നേർക്കു പ്രതിഷേധിച്ചത്. കോളജ് ക്യാന്പസിനുള്ളിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേർക്ക് സുരക്ഷാസേന പെല്ലറ്റ് പ്രയോഗിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, വിദ്യാർഥികളുടെ കല്ലേറിൽ പരിക്കു പറ്റിയ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ നില ഗുരുതരമായി തുടരുകയാണ്.