01:44 pm 19/5/2017
ഷിംല: വെള്ളിയാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടർ സ്കെയിലിൽ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.
ആദ്യത്തേത് പുലർച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.