തിരുവന്തപുരം: കൊല്ലത്തിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് പെൺകുട്ടിയുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്ലസ് വണിന് പഠിക്കുേമ്പാൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടി ഇയാൾക്കെതിരെ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ഇവരാണെന്ന് പൊലീസ് പറഞ്ഞു.