കൈരളി ആര്‍ട്‌സ് ക്ലബ് രാജന്‍ പടവത്തിലിനെ ആദരിച്ചു

09:07 pm 20/5/2017


കൈരളി ആര്‍ട്‌സ് ക്ലബിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും, ഫൊക്കാന മുന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രാജന്‍ പടവത്തിലിനെ ആദരിച്ചു. സാമുഹ്യ നേതൃത്വത്തിലെ പാടവം, കെ.സി.സി.എന്‍.എയുടെ പുതിയ നാഷണല്‍ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതിലൂടെ ആത്മീയ മണ്ഡലത്തിലും മാറ്റുരയ്ക്കപ്പെടുന്നു.

പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിടുകയും അതില്‍ വിജയിക്കുകയും ചെയ്ത രാജന്‍ പടവത്തിലിനെ കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വച്ചു ഹൃദയംഗമമായി ആദരിക്കുകയുണ്ടായി.

പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ശാമുവേല്‍ വര്‍ഗീസ്, ട്രഷറര്‍ മാത്യു ഇടിക്കുള എന്നിവരും അദ്ദേഹത്തെ അനുമോദിച്ചു സംസാരിക്കുകയുണ്ടായി.