09:23 pm 20/5/2017
ഇസ്ലാമാബാദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൻ ജാദവ് മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ പിടികൂടി തൂക്കിലേറ്റിയ ഭീകരൻ അജ്മല്‍ അമീര്‍ കസബിനെക്കാൾ കൊടുംഭീകരനാണെന്ന് പാക് മുൻ സൈനിക മേധാവി പർവേസ് മുഷറഫ്. പാക് എആർഐ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.
കസബ് ചതുരംഗത്തിലെ കാലാൾ മാത്രമായിരുന്നു. എന്നാൽ, ഭീകരവാദം വളർത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവൃത്തികളാണു ജാദവ് ആസൂത്രണം ചെയ്തതെന്ന് മുഷറഫ് ആരോപിച്ചു. കുൽഭൂഷണിനെ തൂക്കിലേറ്റാനുള്ള ഉത്തരവ് രാജ്യാന്തര നീതിന്യായ കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മുഷറഫിന്റെ പ്രതികരണം. മുംബൈ ഭീകരാക്രമണക്കേസിൽ 164 പേരാണ് കൊലപ്പെട്ടത്.