ഗീവര്‍ഗീസ് കളീയ്ക്കല്‍ നിര്യാതനായി

10:44 pm 21/5/2017
– മാത്യു വൈരമണ്‍


ഹൂസ്റ്റണ്‍: പത്തനംതിട്ട മേക്കെഴൂരില്‍ കളീയ്ക്കല്‍ കുടുംബാംഗമായ ഗീവര്‍ഗീസ് കളീയ്ക്കല്‍ (82) മേയ് 20-ന് ടൊറന്റോയില്‍ നിര്യാതനായി. കാനഡയില്‍ മലയാളികള്‍ തുടങ്ങിയ ആദ്യത്തെ ബ്രദറന്‍ സഭയായ ബഥനി, ചാപ്പല്‍ ടൊറന്റോയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ മൂപ്പന്മാരില്‍ ഒരാളുമായിരുന്നു.

ഭാര്യ: റോസമ്മ കളീയ്ക്കല്‍. ഏക മകന്‍ സാം കളീയ്ക്കല്‍. ഭാര്യ: ആന്‍ഡ്രിയ. കൊച്ചുമക്കള്‍: റീസ്, ലൂക്കോസ്.

മേയ് 26-നു വൈകുന്നേരം 5 മുതല്‍ 9 വരെ ചാപ്പല്‍ റിഡ്ജ് ഫ്യൂറണല്‍ ഹോം, 8911 വുഡ്‌ബൈന്‍ അവന്യൂ, മാര്‍ക്കം, ഒന്റാരിയോയില്‍ പൊതുദര്‍ശനം നടക്കും.

മേയ് 27-നു രാവിലെ 10 മണിക്ക് ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം ക്രൈസ്റ്റ് കിംഗ് സെമിറ്ററി, 7770 സ്റ്റീലസ് അവന്യൂ, മാര്‍ക്കമില്‍ നടത്തുന്നതുമാണ്.

ബ്രദറന്‍ ഫിബ കോണ്‍ഫറന്‍സിന്റെ മുന്‍ സെക്രട്ടറിയായ നോബിള്‍ ജോര്‍ജിന്റെ അങ്കിളാണ് പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബിള്‍ ജോര്‍ജ് 905 518 7472.