വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി.

10:19 am 22/5/2017

വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാര’ന്‍റെ ടീസർ പുറത്തിറങ്ങി. രജീഷാ വിജയനാണ് നായിക. നവാഗതനായ ലിജോ തദ്ദേവൂസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപ്പസ് പെന്‍റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു.