ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്ക്കൂളിന് തുടക്കമായി

07:12 am 23/5/2017

– ജോര്‍ജ് ജോണ്‍


ന്യൂറന്‍ബെര്‍ഗ്: ബവേറിയാ സംസ്ഥാനത്തെ ന്യൂറന്‍ബെര്‍ഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കായി മലയാളം സ്ക്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറു കളികളുയുമായി കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് പിച്ച വെച്ചു. ജര്‍മനിയില്‍ മലയാള ഭാഷാസംസ്കൃതിയുടെ പ്രചാരണാര്‍ദ്ധം പ്രവര്‍ത്തിക്കുന്ന സംഘടനയായ മലയാളി സമാജം ന}റന്‍ബെര്‍ഗിന്റെി സജീവ പ്രവര്‍ത്തകര്‍ എല്ലാവരും പ്രവേശനോത്സവത്തില്‍ അതുല്‍ത്സാഹത്തോടെ പങ്കാളികളായി. ജീനു ബിനോയിയും മിനി രാകേഷും ആദ്യ ദിവസത്തെ ക്ലാസ്സിന് നേതൃത്വം കൊടുത്തു.

പ്രാദേശിക കലാസാംസ്കാരിക കേന്ദ്രമായ എര്‍ലാങ്ങന്‍ ബ്രുക്കിലെ കള്‍ച്ചറല്‍ പോയന്റിന്റെ കെട്ടിടത്തില്‍ ആണ് ഈ മലയാളം പഠന കളരി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ താല്‍പ്പര്യമുള്ള മാതാപിതാക്കള്‍ സംഘാടകരുമായി ബന്ധപ്പെണ്ട താണെന്ന് മലയാളി സമാജം ന}റന്‍ബെര്‍ഗിന്റെ ഭാരവാഹികള്‍ അറിയിച്ചു. ബിനോയ് വര്‍ഗീസ് മൊബൈല്‍: 0160 8843 554, മൊബൈല്‍ സൈറ്റ്: web:www.malayali.de ;