07:26 am 23/5/2017
ശ്രീനഗർ: മേജർ ലീതുൾ ഗൊഗോയിയെയാണ് സൈന്യം കലാപത്തിന് എതിരായ മികച്ച സേവനത്തിനുള്ള സൈനിക ബഹുമതി നല്കി ആദരിക്കുന്നത്. കാഷ്മീരിൽ സുരക്ഷാ സേനയ്ക്കു നേർക്ക് കല്ലേറ് നടത്തിയവരെ തടയുന്നതിനായാണ് പ്രക്ഷോഭകരിൽ ഒരാളെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ടതെന്ന് സൈന്യം അവകാശപ്പെടുന്നു.
സംഭവത്തിൽ ഗൊഗോയ്ക്കെതിരേ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് സൈനിക ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച സൈനിക മേധാവി ബിപിൻ റാവത്തിന്റെ കാഷ്മീർ സന്ദർശന വേളയിൽ ഇദ്ദേഹത്തിന് ബഹുമതി സമ്മാനിക്കുമെന്നാണു സൂചന.
ഏപ്രിൽ 9ന് ശ്രീനഗർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് യുവാവിനെ സൈന്യം ജീപ്പിന്റെ ബോണറ്റിൽ സൈന്യം കെട്ടിയിട്ട് നഗരം ചുറ്റിയത്. തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ശ്രമിച്ച് തെരുവിലിറങ്ങിയവരെ നേരിടാനായിരുന്നു സൈന്യത്തിന്റെ ഈ നീക്കം. സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജീവൻ രക്ഷിക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് ഉത്തരവാദിയായ മേജറിന്റെ വിശദീകരണം.
സെന്യത്തിന്റെ നടപടിക്കെതിരെ രാജ്യവ്യാപക വിമർശനം ഉയർന്നിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവ് ആക്രമി സംഘത്തിൽപ്പെട്ടയാളെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്നു വിശദീകരിച്ചത്.