ഇല്ലിനോയി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

07:21 am 24/5/2017


ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ മേയ് മാസം 20-നു ചേര്‍ന്ന യോഗത്തില്‍ മത്തച്ചന്‍ തുരുത്തിക്കരയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സംഘടനയുടെ ആരംഭകാലം മുതല്‍ സജീവ അംഗവും, സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും തന്റേതായ സംഭാവനകള്‍ നല്‍കിയ മത്തച്ചന്‍ തുരുത്തിക്കരയുടെ അകാല നിര്യാണം സംഘടനയ്ക്ക് ഒരു തീരാനഷ്ടമാണെന്നു പ്രവര്‍ത്തകര്‍ വിലയിരുത്തി.

സംഘടനയുടെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ കുര്യന്‍ തുരുത്തിക്കരയുടെ ഇളയ സഹോദരനാണ് മത്തച്ചന്‍ തുരുത്തിക്കര.

സാം ജോര്‍ജ്, ജോസി കുരിശിങ്കല്‍, രാജു പാറയില്‍, ചന്ദ്രന്‍ പിള്ള, മറിയാമ്മ പിള്ള, ജോയി ചെമ്മാച്ചേല്‍, മാത്യു ചാണ്ടി, സിറിയക് കൂവക്കാട്ടില്‍, ജോര്‍ജ് മാത്യു (ബാബു), അനില്‍ പിള്ള, ജോര്‍ജ് പണിക്കര്‍, ജെയ്‌സണ്‍ കുളങ്ങര, പോള്‍ പറമ്പി, റോയി കണ്ണോത്തറ, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സണ്ണി മേലേടം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജോസി കുരിശിങ്കല്‍ അറിയിച്ചതാണ്ത്.