പി.സി ജോര്‍ജ് എം.എല്‍.എ അമേരിക്കയിലേക്ക്

07:28 am 24/5/2017

ന്യുയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹവും ജനമനസ്സുകളിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ നേതാവുമായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ആദ്യമായി അമേരിക്കയില്‍എത്തുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 13 വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഓണാഘോഷങ്ങളില്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന മാര്‍ക്ക് (മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി) ഓണാഘോഷത്തിലും പങ്കെടുക്കും. ഫ്ളവേഴ്സ് ടി.വിയുടെ സംയുക്ത സംരംഭമായ പി.സിയോടൊപ്പം ഒരു നയാഗ്ര യാത്ര എന്ന പരിപാടിയും സംഘടിപ്പിക്കുന്നു.വിവരങ്ങള്‍ക്ക്: മാത്യു മാണി 845-222-4414, ഡാനിയല്‍ വര്‍ഗീസ് 209-292-7481.