07:31 am 24/5/2017
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോകുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 22 മരണം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഉത്തരകാശിയിൽ നലുപാനിക്ക് സമീപമായിരുന്നു അപകടം.
ഗംഗോത്രിയിൽനിന്നും ഹരിദ്വാറിലേക്ക് തീർഥയാത്ര പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. ഭാഗീരഥി നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഏകദേശം 300 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.