07:11 pm 24/5/2017
കൊച്ചി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രവേശന പരീക്ഷയ്ക്ക് വിദ്യാർഥികൾ തട്ടം ധരിച്ചു വരുന്നതിന് തടസമില്ല. തട്ടം ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമർപ്പിച്ച ഹർജി പരിശോധിക്കവെയാണ് കേന്ദ്രസർക്കാരിന് വേണ്ടി എയിംസ് അധികൃതർ നിലപാട് അറിയിച്ചത്.
തട്ടം ധരിച്ചെത്തുന്നവർക്കും പരീക്ഷാ ഹാളിലേക്കു പ്രവേശനം അനുവദിക്കുമെന്ന് എയിംസ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കർശന പരിശോധനയ്ക്ക് ശേഷമായിരിക്കും പരീക്ഷാ ഹാളിലേക്ക് ഇവരെ കടത്തിവിടുകയെന്നും മറ്റു കുട്ടികളോടു നിർദേശിച്ചതിനേക്കാൾ ഒരു മണിക്കൂർ മുന്പ് തട്ടം ധരിച്ചവർ പരീക്ഷാ കേന്ദ്രത്തിൽ എത്തണമെന്നും എയിംസ് അധികൃതർ അറിയിച്ചു.