മധുര: ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലർകൊടി അടക്കം ഏതാനും വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഒരേ ചോദ്യപേപ്പറിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്തിയില്ലെന്നാണ് പരാതി.
ജൂൺ ഏഴിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സെക്രട്ടറി, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, കേന്ദ്ര ആരോഗ്യ വകുപ്പ് എന്നിവർക്ക് ജസ്റ്റിസ് എം.വി. മുരളീധരൻ നോട്ടീസയച്ചു. തമിഴ്, ഇംഗ്ലീഷ് ചോദ്യപേപ്പറുകളിൽ വൻ വ്യത്യാസമുണ്ടെന്നാണ് ഹരജിക്കാരുടെ പരാതി. പരീക്ഷ റദ്ദാക്കി ഒരേ ചോദ്യപേപ്പറിെൻറ അടിസ്ഥാനത്തിൽ വീണ്ടും നടത്തണമെന്നാണ് ആവശ്യം.