പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ അന്തരിച്ചു.

06:50 pm 26/5/2017

ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ(82)അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്നു വെള്ളിയാഴ്ച ഡൽഹിയിലെ സർ ഗംഗ രാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

1995 ലാണ് ഗിൽ പോലീസ് സർവീസിൽനിന്നു വിരമിച്ചത്. പിന്നീട് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്‍റായും ഗിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1989ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ അദരിച്ചിരുന്നു.