കെസിഎസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

07:33 am 27/5/2017

– ജോണിക്കുട്ടി പിള്ളവീട്ടില്‍


ഷിക്കോഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം മേയ് 21നു കെസിഎസ് കമ്മ്യൂണിറ്റി സെന്ററില്‍ മാതൃദിനം ആഘോഷിച്ചു. മാതൃദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കേണ്ട ദിനമാണ് മാതൃദിനമെന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് വിമന്‍സ് ഫോറം ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍ ലാസ്വേഗസില്‍ വച്ചുനടത്തുന്ന കെസിഡ്യുഎഫ്എന്‍എ സമറ്റിനെപ്പറ്റി സംസാരിക്കുകയും, അതിന്റെ കിക്കോഫ് കെസിഎസ് പ്രസിഡന്റ് ബിനു പുത്തുറയില്‍ നിന്നും ചെക്ക് സ്വീകരിച്ചു കൊണ്ടു നടത്തപ്പെട്ടു
മാതൃദിന ആഘോഷമായി എല്ലാ അമ്മമാരെയും കെസിഎസ് പ്രസിഡന്റ് ബിനു പൂത്തുറ റോസപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചിന്നു തോട്ടം ഡാന്‍സ് ക്ലാസിനു നേതൃത്വം നല്‍കുകയും ചെയ്തു. വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തൈക്കനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.