പാരിസ്: ഈജിപ്തിൽ ഭീകരർ വെടിവച്ചു കൊന്ന കോപ്റ്റിക് ക്രൈസ്തവർക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. കോപ്റ്റിക് ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാരിസ് മേയര്‍ അന്നെ ഹിഡാൽഗോയാണ് വെളിച്ചമണയ്ക്കാനുള്ള നിർദേശം നൽകിയത്. ഈജിപ്തിലെ ക്രൈസ്തവർക്ക് വീണ്ടും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഹിഡാൽഗോ പറഞ്ഞു.
മിന്യ പ്രവിശ്യയിലെ അൻബ സാമുവൽ സന്യാസിമഠത്തിലേക്കു പുറപ്പെട്ട കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിർത്തി ഭീകരർ നടത്തിയ വെടിവയ്പിൽ കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. 23 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.