07:51 am 27/5/2017
അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഗുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അലഹബാദ് പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു. പോലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി ഇന്നു സ്ഥലം സന്ദർശിക്കുമെന്നും അറിയിച്ചു.