08:12 am 27/5/2017
– ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ : “ഡോളര്‍ ഫോര്‍ ക്നാ” എന്ന മഹത്തയ പദ്ധതിയിലൂടെ ഷിക്കാഗോ കെ സി എസ് സഹായഹസ്തവുമായി സ്നേഹമന്ദിരത്തിലേക്ക് . ആലംബഹീനരായ ആളുകള്‍ക്കു ആശ്രയമായി പടമുഖത്ത് പ്രവര്‍ത്തിക്കുന്ന സ്നേഹമന്ദിരത്തില്‍ തിരുവോണ സദ്യയുമായി ഷിക്കാഗോ കെ സി എസ് മാതൃക കാട്ടിയിരിക്കുകയാണ്. ഇക്കുറി മലയാളികളുടെ ദേശിയ ഉത്സവമായ ഓണം കെ സി എസ് , ഷിക്കാഗോയില്‍ ആഘോഷിക്കുമ്പോള്‍ സ്നേഹമന്ദിരത്തിലെ അശരണരായ 250 ല്‍ പരം ആളുകള്‍ക്ക് ഓണസദ്യ ഒരുക്കി സ്നേഹ കൈത്തങ്ങായി മാറിയിരിക്കുകയാണ്.
ഹ്രസ്വസന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ ബ്രദര്‍ വി സി രാജുവിന് പ്രസിഡന്റ ബിനു പൂത്തുറയില്‍ സഹായ നിധി കൈമാറി. വൈസ് പ്രെസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണികുട്ടി പിള്ളവീട്ടില്‍, ജോ. സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍ , ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ , നാഷണല്‍ കൗണ്‍സില്‍ അംഗം തോമസ് അപ്പോഴിപറമ്പില്‍ , സ്നേഹമന്ദിരം കോര്‍ഡിനേറ്റര്‍ ഷൈനി എന്നിവര്‍ സന്നിഹിതരായിരുന്നു.