ബിഹാർ എംപിയുടെ മകൻ കാർ അപകടത്തിൽ മരിച്ചു.

08:04 am 28/5/2017

പാറ്റ്ന: ബിഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നുള്ള ലോക്ജൻശക്തി പാർട്ടി എംപി കിഷോർ സിംഗിന്‍റെ മകൻ രാജീവ് സിംഗാണ് മരിച്ചത്.

ട്രക്കിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.