ബോംബ് ഭീഷണിയേത്തുടർന്ന് വിമാനത്താവളം ഒഴിപ്പിച്ചു.

08:05 am 28/5/2017

ന്യൂയോർക്ക്: മാൻഹാട്ടണിലെ ന്യൂആർക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ് ഒഴിപ്പിച്ചത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. വിമാനത്താവള പരിസരത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പ്രഷർ കുക്കർ കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് വിമാനത്താവളം ഒഴിപ്പിച്ചത്.

ബുധനാഴ്ച ഇന്തോനേഷ്യയിലെ ജക്കാർത്തയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രഷർ കുക്കർ ബോംബായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചത്. പോലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.