09:30 am 28/5/2017
കൊല്ലം: വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പത്തോളം പേർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ 5.45 ന് കൊല്ലം തട്ടാമല മേവറം മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് എതിർദിശയിൽവന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.
അമിത വേഗതയിലായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് പതിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.