02:44 pm 28/5/2017
ന്യൂഡൽഹി: ഡൽഹിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച വിദ്യാർഥികളെ വിലക്കിയ ഇ-റിക്ഷാ ഡ്രൈവറെ അടിച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരം ജിടിബി നഗറിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന രണ്ടു വിദ്യാർഥികൾ മെട്രോസ്റ്റേഷനു സമീപം മൂത്രമൊഴിക്കാൻ ശ്രമിച്ചത് ഇ-റിക്ഷാ ഡ്രൈവർ വിലക്കി. ഇതോടെ വാക്കുതർക്കമുണ്ടായങ്കിലും വിദ്യാർഥികൾ ഇവിടെനിന്നും പിൻവാങ്ങി.
പിന്നീട് രാത്രിയിൽ വിദ്യാർഥികൾ പതിനഞ്ചോളം പേരുമായി തിരിച്ചെത്തുകയും റിക്ഷാ ഡ്രൈവറെ മർദിക്കുകയുമായിരുന്നു. ഇതിൽ ഒരാൾ തുണിയിൽ കല്ലുകെട്ടിയാണ് മർദിച്ചത്. റിക്ഷാ ഡ്രൈവറെ രക്ഷപെടുത്താൻ എത്തിയ സഹപ്രവർത്തകരെ അക്രമികൾ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. ഡൽഹി സർവകലാശാല കിറോറി മാൾ കോളജിലെ വിദ്യാർഥികളാണ് അക്രമം നടത്തിയതെന്ന് പറയുന്നു.