05:22 pm 28/5/2017

ന്യൂഡൽഹി: എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റമദാൻ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് മോദി ആശംസയർപ്പിക്കുകയും ചെയ്തു. സംഘപരിവാർ നേതാവ് സവർക്കറിെൻറ ജന്മദിനത്തെ പരാമർശിച്ച മോദി സ്വാതന്ത്യസമരത്തിൽ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു.
ഭാവി തലമുറക്കായി നാം പ്രകൃതിയോട് കരുതൽ കാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്ന് യോഗ പരിശീലിക്കണം. കേന്ദ്ര സർക്കാർ മൂന്ന് വർഷം തികക്കുകയാണ്.
സർക്കാരിനെ ജനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമർശനമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.
