രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി

05:45 pm 28/5/2017

ന്യൂഡൽഹി: രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ രാജ്യത്തെ 4,000 നഗരങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഴ്‌വസ്തുകളെ പാഴാക്കരുത്. ശരിയായ രീതിയിൽ പരിചരിച്ചാൽ മാലിന്യങ്ങളും സന്പത്താണെന്നും മാലിന്യ സംസ്കരണത്തിൽ പുതിയ ഉപാധികൾ കണ്ടെത്തുമെന്നും മോദി പറഞ്ഞു.

നഗരങ്ങളിൽനിന്നു രണ്ടായി തരം തിരിച്ചായിരിക്കും മാലിന്യങ്ങൾ ശേഖരിക്കുക. ദ്രവമാലിന്യങ്ങൾ പച്ചനിറത്തിലുള്ള ബാസ്കറ്റിലും ഖരമാലിന്യങ്ങൾ നീല നിറത്തിലുള്ള ബാസ്കറ്റിലും ശേഖരിക്കും. പച്ച ബാസ്കറ്റിൽ ശേഖരിക്കുന്ന അടുക്കള മാലിന്യങ്ങൾ പോലുള്ള ദ്രവമാലിന്യങ്ങൾ വളമായി ഉപയോഗപ്പെടുത്തുമെന്നും നീല ബാസ്കറ്റിൽ ശേഖരിക്കുന്ന ഇരുന്പ്, പ്ലാസ്റ്റിക് മുതലായ ഖരമാലിന്യങ്ങൾ പുനരുത്പാദിപ്പിക്കുമെന്നും മോദി പറഞ്ഞു.