07:10 am 29/5/2017
ലാഹോർ: അവിഹിത ബന്ധമാരോപിച്ച് പാക്കിസ്ഥാനിൽ ഗ്രാമമുഖ്യൻമാർ പെണ്‍കുട്ടിയെ വധശിക്ഷയ്ക്കു വിധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂരിൽ വെള്ളിയാഴ്ചയായിരുന്നു 19കാരിക്കു വധശിക്ഷ വിധിച്ചത്. വിവരമറിഞ്ഞ ഷുമൈല എന്ന പെണ്‍കുട്ടി ഗ്രാമത്തിൽനിന്ന് ഒളിച്ചോടി പോലീസിനെ സമീപിച്ചു.
വീട്ടിൽ കിടന്നുറങ്ങവെ തന്നെ ബന്ധുവായ യുവാവ് തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നൽകി. ഇത് പരസ്യമായി പറഞ്ഞിട്ടും തന്നെ കൊല്ലാൻ ഗ്രാമമുഖ്യൻമാർ ഉത്തരവിടുകയായിരുന്നെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
കുറ്റക്കാരനെന്നു പെണ്‍കുട്ടി ആരോപിക്കുന്ന ബന്ധു അഹമ്മദിനെതിരേ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.