01:51 pm 30/5/2017
ന്യൂഡൽഹി: സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഐ.എ.എസ് ട്രൈയിനി ഒഫീസർ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. സൗത്ത് ഡൽഹിയിലെ ബെർ സരായി സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.ഐ.എ.എസ് െട്രെയിനി ഒാഫീസർ ആശിഷ് ദഹിയ(30) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ട്രെയിനിങ് സെൻററിലെ നീന്തൽകുളത്തിനടുത്ത് പാർട്ടി നടന്നുകൊണ്ടിരിക്കയാണ് അപകടം. സഹപ്രവർത്തക കാലുതെറ്റി വെള്ളത്തിലേക്ക് വീണതു കണ്ട ആശിഷും സുഹൃത്തുക്കളും കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
സഹപ്രവർത്തകയെ സുരക്ഷിതമായി കരക്കെത്തിച്ചെങ്കിലും ആശിഷ്കുളത്തിനടയിലേക്ക് മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തെ കരക്കെത്തിച്ച് മെഡിക്കൽ സംഘത്തിെൻറ സഹായം തേടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ പുലർച്ചെ ഒരു മണിയോടെ മരണപ്പെട്ടു. ആശിഷ് കൂടുതൽ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു.
ഹരിയാനയിലെ സോനേപത് സ്വദേശിയാണ് ആശിഷ് ദാഹിയ.