ഡേ കെയർ സെന്‍ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം

02:02 pm 30/5/2017

തിരുവനന്തപുരം: ഡേ കെയർ സെന്‍ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം. കൊച്ചിയിലെ ഡേ കെയറിൽ കുഞ്ഞിനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐജിയുടെ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളിൽ ഒരു മാസത്തിനകം കാമറകൾ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താൻ എസ്ഐമാർക്കാണ് റേഞ്ച് ഐജി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരത്തിൽ സ്ഥാപിക്കുന്ന കാമറകൾ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ സ്മാർട്ട് ഫോണുകളിലോ കന്പ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. കാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കണമെന്ന് ഐജിയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.